ആദികാവ്യമായ രാമായണത്തിന് ഭാരതീയ ഭാഷകളിൽ അനേകം പുനരാവിഷ്‌കാരങ്ങളുണ്ടായി. സംസ്കൃതത്തിലെ അധ്യാത്മരാമായണം എന്ന കാവ്യത്തെ അവലംബിച്ച മഹാകവി എഴുത്തച്ഛൻ കിളിപ്പാട്ടു രീതിയിൽ എഴുതിയ കൃതിയാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്.
അയോധ്യാകാണ്‌ഡത്തിൽ വിവരിക്കുന്ന രാമാഭിഷേകവിഘനമാണ് സന്ദർഭം കൈകേകിയുടെ നിർബന്ധത്തിനു വഴങ്ങി ദശരഥമഹാരാജാവിനു തൻ്റെ തീരുമാനം മാറ്റേണ്ടിവന്നു. അച്ഛൻ്റെ വാക്കുമാനിച്ച് കാട്ടിലേക്കു പുറപ്പെടാനൊരുങ്ങുന്ന രാമകുമാരൻ അമ്മ കൗസല്യയോടു യാത്ര ചോദിക്കാൻ അന്തപ്പു രത്തിലെത്തുമ്പോഴാണ് ലക്ഷ്മണനെ കണ്ടുമുട്ടുന്നത്. അഭിഷേകവിഘനം ലക്ഷ്‌മണനെ കുപിതനാക്കി. അഭിഷേകം നടത്തുമെന്ന കടുത്ത തീരുമാനവുമായി കോപതാപാധീനനായി നിൽക്കുന്ന ലക്ഷ്മണനെ ശ്രീരാമൻ സാന്ത്വനിപ്പിക്കുന്നു. വൽസ, സൗമിത്രേ, കുമാരാ സീ മൽസരഭാവമില്ലാതെ എൻ്റെ വാക്കുകൾ കേൾക്കുക എന്ന ശ്രീരാമവാക്യം തന്നെ ലക്ഷ്മണസാന്ത്വനമാണ് വൽസാ എന്ന വാത്സല്യം തുളുമ്പുന്ന വിളി സുമുതയെപ്പോലെ ബഹുമാന്യയായ ഒരമ്മയുടെ പുത്രനാണെന്ന ധ്വനി, നീ കുമാരനാകയാൽ ഇത്തിരി എടുത്തു പാട്ടമുണ്ടെന്ന ജ്യേഷ്‌ഠവാത്സല്യം എല്ലാം ഈ സംബോധനയിൽ എഴുത്തച്ഛൻ ധ്വനിപ്പിക്കുന്നുണ്ട്.
തന്നോടുള്ള സ്നേഹവും ആദരവുമാണ് ലക്ഷമണനെ കുപിതനാക്കുന്നതെന്നറിയുന്ന ശ്രീരാമൻ രാജ്യം, ദേഹം, ലോകം, ധനധാന്യങ്ങൾ എന്നിവ അനിത്യമാണെന്നു സമർഥിക്കുന്നു. അതുകൊണ്ടുതന്നെ നശ്വരമായ അതിന്റെ നേട്ടത്തിൽ ആനന്ദിക്കാനൊന്നുമില്ലെന്നും അനുജനോടു പറയുന്നു.
ഭോഗങ്ങൾ ക്ഷണികങ്ങളാണ്, ആയുസ്സും ചുട്ടുപഴുത്ത ലോഹത്തിൽ ഒരു തുള്ളി ജലം വീഴുമ്പോൾ എന്തു സംഭവിക്കുമോ അതുപോലെ ക്ഷണഭംഗുരമാണ് മർത്യജന്മവും പാമ്പിൻ്റെ വായിലിരയായി വീണ തവള ആഹാരത്തിനു ശ്രമിക്കുന്നതുപോലെ കാലമാകുന്ന സർപ്പത്താൽ വിഴുങ്ങപ്പെട്ട മനുഷ്യർ ലൗകിക സുഖങ്ങൾ തേടുകയാണ്.
സത്രത്തിൽ ഒരു രാത്രി ഒത്തുകൂടുന്ന വഴിയാത്രക്കാർ പിരിഞ്ഞുപോകുന്നതുപോലെയും പുഴയിൽ
ഒണ്ടുകുന്ന പൊങ്ങുതടികൾപോലെയും തികച്ചും ധനം, ഐശ്വര്യം, യൗവനം ഇവയൊന്നും ശാശ്വതമല്ല
ദേഹം നിമിത്തമാണ് അഹംഭാവമുണ്ടാകുന്നത്. ഞാൻ രാജാവാണ്, ഞാൻ ബ്രാഹ്മണനാണ്, ഞാൻ
ശ്രേഷ്ഠനാണ് എന്നൊക്കെ മനുഷ്യർ ആവർത്തിച്ചു പറഞ്ഞഹങ്കരിച്ചുകൊണ്ടിരിക്കുമ്പോൾ, ജന്തുക്കൾ അവരെ ഭക്ഷിച്ചു വിസർജ്ജിച്ചേക്കാം. തുടർന്ന് ശരീരത്തിൻ്റെ നിസ്സാരതയെക്കുറിച്ച് പറയുകയാണ് രാമൻ. തോല്, ചർമ്മം, രക്തം, അസ്ഥി, മൂത്രം, ശുക്ലം എന്നിവയെല്ലാം സമ്മേളിക്കുന്ന ഒരിടം മാത്രമാണ് ശരീരം അത് നശിച്ചുപോവാനുള്ളതാണ്. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളാൽ നിർമ്മിച്ച ആ ശരീരംകൊണ്ട് ആരും ഒന്നും നേടുന്നില്ല. കാമം, ക്രോധം, ലോഭം, മോഹം തുടങ്ങിയവ മനുഷ്യയൻ ശത്രുക്കളാണെന്ന് നീ അറിയുക. മോക്ഷത്തിനു തടസ്സമുണ്ടാക്കാൻ കൂടുതൽ ശക്തിയുള്ളത് ക്രോധത്തിനാണെന്ന് അറിയുക.
Abhishek Choudhury 9 months, 4 weeks ago
Few rules to keep homework help section safe, clean and informative.
Remember the goal of this website is to share knowledge and learn from each other. Ask questions and help others by answering questions.
0Thank You